Matthew 27:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ ചെന്നപ്പോള്‍ കയ്പു കലര്‍ത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാന്‍ കൊടുത്തു. എന്നാല്‍ രുചിനോക്കിയിട്ട് അതു കുടിക്കുവാന്‍ യേശു വിസമ്മതിച്ചു.
Malayalam (ERV) WBTC Bible
ഗോല്‍ഗോഥായില്‍ വച്ച് ഭടന്മാര്‍ യേശുവിനു കുടിക്കാന്‍ വീഞ്ഞു നല്‍കി. കയ്പു ചേര്‍ത്ത വീഞ്ഞാണവര്‍ നല്‍കിയത്. യേശു അതു രുചിച്ചു നോക്കിയെങ്കിലും കുടിക്കാന്‍ വിസ്സമ്മതിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
Malayalam 1992 MBSI
അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് രുചിനോക്കിയപ്പോൾ അവന് കുടിക്കുവാൻ മനസ്സായില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനു കയ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവനു കുടിപ്പാന്‍ മനസ്സായില്ല.
Malayalam Bible POC-ML 2013
അവര്‍ അവനു കയ്‌പുകലര്‍ത്തിയ വീഞ്ഞ്‌ കുടിക്കാന്‍ കൊടുത്തു. അവന്‍ അതു രുചിച്ചുനോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്‌ടപ്പെട്ടില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെവെച്ച് അവർ അദ്ദേഹത്തിന് കയ്‌പുകലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു; അദ്ദേഹം അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാൻ താത്പര്യപ്പെട്ടില്ല.