Matthew 27:57 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നേരം വൈകിയപ്പോള്‍ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാള്‍ അവിടെയെത്തി.
Malayalam (ERV) WBTC Bible
ആ സായാഹ്നത്തില്‍ യോസേഫ് എന്നു പേരായ ഒരു ധനികന്‍ യെരൂശലേമില്‍ വന്നു. അരിമഥ്യയില്‍നിന്നും വന്ന അയാള്‍ യേശുവിന്‍റെ ശിഷ്യനായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,
Malayalam 1992 MBSI
സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്റെ ശിഷ്യനായിരിക്കയാല്‍ വന്നു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യനായിരുന്ന അരിമത്ഥ്യക്കാരനായ യോസഫ് എന്ന പേരുള്ള ധനവാൻ വന്നു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്റെ ശിഷ്യനായിരിക്കയാല്‍ വന്ന്,
Malayalam Bible POC-ML 2013
വൈകുന്നേരമായപ്പോള്‍, അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന്‍ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി.