Matthew 27:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുരോഹിതമുഖ്യന്മാര്‍ ആ നാണയങ്ങള്‍ പെറുക്കിയെടുത്തിട്ട്, “ഇതു രക്തത്തിന്‍റെ വിലയാണ്, ശ്രീഭണ്ഡാരത്തില്‍ നിക്ഷേപിക്കുവാന്‍ പാടില്ല” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
മഹാപുരോഹിതന്മാര്‍ ദൈവാലയത്തില്‍ വീണ നാണയങ്ങള്‍ പെറുക്കിയെടുത്തു. അവര്‍ പറഞ്ഞു, ""ഈ പണം ദൈവാലയത്തിലെ ഭണ്ഡാരത്തില്‍ ഇടാന്‍ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നില്ല. കാരണം ഒരാളുടെ മരണത്തിന് പ്രതിഫലം നല്‍കിയ തുകയാണിത്.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
Malayalam 1992 MBSI
മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശ് എടുത്തുഇതു രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ഖജനാവിൽ ഇടുന്നത് വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശ് എടുത്ത് ഇതു രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ച്,
Malayalam Bible POC-ML 2013
പ്രധാന പുരോഹിതന്‍മാര്‍ ആവെള്ളിനാണയങ്ങള്‍ എടുത്തുകൊണ്ടുപറഞ്ഞു: ഇതു രക്‌തത്തിന്‍െറ വിലയാകയാല്‍ ഭണ്‌ഡാരത്തില്‍ നിക്‌ഷേപിക്കുന്നത് അനുവദനീയമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്നു പറഞ്ഞ്,