Matthew 27:60 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതില്‍ക്കല്‍ വച്ചശേഷം അയാള്‍ പോയി.
Malayalam (ERV) WBTC Bible
പാറ തുരന്നുണ്ടാക്കിയ പുതിയ കല്ലറയില്‍ യോസേഫ് അവനെ സംസ്കരിച്ചു. കല്ലറ വലിയൊരു കല്ല് ഉരുട്ടിവെച്ച് അടച്ചു. ഇതെല്ലാം ചെയ്ത് യോസേഫ് പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
Malayalam 1992 MBSI
താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ സ്വന്തമായ പുതിയ കല്ലറയിൽ വെച്ച് കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില്‍ വച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടു പോയി.
Malayalam Bible POC-ML 2013
പാറയില്‍വെട്ടിയുണ്ടാക്കിയ തന്‍െറ പുതിയ കല്ലറയില്‍ സംസ്‌കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന്‍ പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി.