Matthew 27:65 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“കാവല്ഭടന്മാരെ കൊണ്ടുപോയി നിങ്ങള്‍ക്ക് ആവുംവിധം കല്ലറ ഭദ്രമാക്കിക്കൊള്ളുക” എന്നു പീലാത്തോസ് അവരോടു പറഞ്ഞു.
Malayalam (ERV) WBTC Bible
പീലാത്തൊസ് പറഞ്ഞു, ""നിങ്ങള്‍ക്കറിയാവുന്നത്ര മികച്ച രീതിയില്‍ പട്ടാളക്കാരെയും കൊണ്ടുചെന്ന് അവിടെ കാവലിരിക്കുക.ڈ 66അതിനാല്‍ അവരെല്ലാവരും ശവകുടീരത്തില്‍ ചെന്ന് അവിടം സുരക്ഷിതമാക്കി. കല്ലറ അടച്ചിരുന്ന കല്ലിന് മുദ്രവച്ചും പട്ടാളക്കാരെ കാവലിരുത്തിയും അവരതു സുക്ഷിതമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
പീലാത്തൊസ് അവരോടുകാവല്‍ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല്‍ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പീലാത്തോസ് അവരോട്: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ കഴിയുന്നിടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പീലാത്തൊസ് അവരോട്: കാവല്ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല്‍ ആകുന്നേടത്തോളം ഉറപ്പുവരുത്തുവിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പീലാത്തോസ് അവരോടു പറഞ്ഞു:നിങ്ങള്‍ക്ക് ഒരു കാവല്‍ സേനയുണ്ടല്ലോ, പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് പീലാത്തോസ്, “ഒരുസംഘം സൈനികരെ തരാം, നിങ്ങൾ പോയി കഴിയുന്നവിധത്തിലെല്ലാം കല്ലറ സുരക്ഷിതമാക്കുക” എന്നു പറഞ്ഞു.