Matthew 28:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശബത്തു കഴിഞ്ഞ് ഞായറാഴ്ച പ്രഭാതമായപ്പോള്‍ മഗ്ദലേനമറിയവും മറ്റേ മറിയവും കല്ലറ സന്ദര്‍ശിക്കുവാന്‍ പോയി.
Malayalam (ERV) WBTC Bible
ശബ്ബത്ത് ദിവസത്തിന്‍റെ പിറ്റേന്ന് ആഴ്ചയിലെ ആദ്യത്തെ ദിവസമാണ്. അന്നത്തെ പ്രഭാതത്തില്‍ മഗ്ദലമറിയയും മറ്റേ മറിയയും കല്ലറ സന്ദര്‍ശിക്കാനെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.
Malayalam 1992 MBSI
ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശബ്ബത്തു കഴിഞ്ഞ് ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും കല്ലറ കാണ്‍മാന്‍ ചെന്നു.
Malayalam Bible POC-ML 2013
സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി.