Matthew 28:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പെട്ടെന്ന് യേശുതന്നെ അവര്‍ക്ക് അഭിമുഖമായി ചെന്ന്, അവരെ അഭിവാദനം ചെയ്തു. അവര്‍ അടുത്തു ചെന്ന് അവിടുത്തെ പാദങ്ങള്‍ തൊട്ടു നമസ്കരിച്ചു.
Malayalam (ERV) WBTC Bible
അവര്‍ ഓടിപ്പോകവേ യേശു അവരുടെ മുന്പില്‍ അവരെ അഭിവാദ്യം ചെയ്തു. അവര്‍ യേശുവിനടുത്തേക്കു ചെന്ന് അവന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് അവനെ നമസ്കരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.
Malayalam 1992 MBSI
“നിങ്ങള്‍ക്കു വന്ദനം” എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നു അവന്റെ കാല്‍ പിടിച്ചു അവനെ നമസ്കരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ യേശു അവരെ എതിരേറ്റ്: നിങ്ങള്‍ക്കു വന്ദനം എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്ന് അവന്‍റെ കാല്‍ പിടിച്ച് അവനെ നമസ്കരിച്ചു.
Malayalam Bible POC-ML 2013
അപ്പോള്‍ യേശു എതിരേ വന്ന് അവരെ അഭിവാദനംചെയ്‌തു. അവര്‍ അവനെ സമീപിച്ച് പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾത്തന്നെ യേശു അവർക്ക് അഭിമുഖമായി വന്ന്, “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ച് അദ്ദേഹത്തെ നമസ്കരിച്ചു.