Matthew 3:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോഹന്നാനാകട്ടെ “അങ്ങയില്‍നിന്നു ഞാനാണു സ്നാപനം സ്വീകരിക്കേണ്ടത്; എന്നിട്ടും അങ്ങ് എന്‍റെ അടുക്കല്‍ വരികയാണോ?” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ വിലക്കി.
Malayalam (ERV) WBTC Bible
എന്നാല്‍ താന്‍ അതിനു യോഗ്യനല്ലെന്നു പറയാന്‍ യോഹന്നാന്‍ ശ്രമിച്ചു. യോഹന്നാന്‍ പറഞ്ഞു, ""നീ സ്നാനം ഏല്‍ക്കുവാന്‍ എന്തിനു എന്‍റെ അടുക്കല്‍ വരുന്നു? നിന്നില്‍ നിന്ന് സ്നാനം ഏല്‍ക്കേണ്ടവന്‍ ഞാനാണ്.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
Malayalam 1992 MBSI
യോഹന്നാനോ അവനെ വിലക്കിനിന്നാല്‍ സ്നാനം ഏലക്കുവാന്‍ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോഹന്നാൻ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോഹന്നാനോ അവനെ വിലക്കി: നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”