Matthew 3:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്നാപനമേറ്റശേഷം യേശു വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ സ്വര്‍ഗം തുറന്നു; ദൈവാത്മാവു തന്‍റെമേല്‍ ഒരു പ്രാവിനെപ്പോലെ ഇറങ്ങി വരുന്നതായി അദ്ദേഹം കണ്ടു.
Malayalam (ERV) WBTC Bible
യേശു സ്നാനം ഏറ്റശേഷം വെളളത്തില്‍ നിന്നും കയറിവന്നു. ആകാശം തുറന്ന് ദൈവത്തിന്‍റെ ആത്മാവ് ഒരു പ്രാവിന്‍റെ രൂപത്തില്‍ തന്‍റെമേല്‍ ഇറങ്ങിവരുന്നതായവന്‍ കണ്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
Malayalam 1992 MBSI
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേല്‍ വരുന്നതു അവന്‍ കണ്ടു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്ന് കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവ് പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്റെ മേൽ പ്രകടമാകുന്നതും അവൻ കണ്ട്;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി; അപ്പോള്‍ സ്വര്‍ഗംതുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെമേല്‍ വരുന്നത് അവന്‍ കണ്ടു;
Malayalam Bible POC-ML 2013
സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ് പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു.