Matthew 3:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അബ്രഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടല്ലോ’ എന്നു നിങ്ങള്‍ സ്വയം പറയുന്നതുകൊണ്ടു ഫലമില്ല; ഈ കല്ലുകളില്‍നിന്ന് അബ്രഹാമിനുവേണ്ടി മക്കളെ ഉത്പാദിപ്പിക്കുവാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു;
Malayalam (ERV) WBTC Bible
[*]
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Malayalam 1992 MBSI
അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; ഈ കല്ലുകളില്‍ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്രഹാം ഞങ്ങൾക്കു പിതാവായുണ്ട് എന്നു നിങ്ങളുടെ ഇടയിൽ പറയുവാൻ ചിന്തിക്കരുത്; ഈ കല്ലുകളിൽ നിന്നു അബ്രഹാമിന് മക്കളെ ഉളവാക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ട് ഉണ്ട് എന്നു ഉള്ളംകൊണ്ടു പറവാന്‍ തുനിയരുത്; ഈ കല്ലുകളില്‍നിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിനു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Bible POC-ML 2013
ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട്‌ എന്നുപറഞ്ഞ്‌ അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന്‌ അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും.