Matthew 4:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ഗലീലത്തടാകത്തിന്‍റെ തീരത്തുകൂടി നടന്നുപോകുമ്പോള്‍ പത്രോസ് എന്നറിയപ്പെടുന്ന ശിമോനും, അയാളുടെ സഹോദരന്‍ അന്ത്രയാസും തടാകത്തില്‍ വലവീശുന്നതു കണ്ടു. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
Malayalam (ERV) WBTC Bible
യേശു ഗലീല കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. ശിമോന്‍ (പത്രൊസ്) അന്ത്രെയാസ് എന്നീ സഹോദരന്മാരെ അവന്‍ കണ്ടു. മീന്‍പിടുത്തക്കാരായ അവര്‍ കടലില്‍ വല വീശുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:
Malayalam 1992 MBSI
അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍ പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ അവന്റെ സഹോദരനായ അന്ത്രെയാസ്, എന്നിങ്ങനെ മീൻപിടിക്കുന്നവരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നത് കണ്ട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍, അവന്‍റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു:
Malayalam Bible POC-ML 2013
അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്‍മാരെ കണ്ടു - പത്രോസ്‌ എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടിത്തക്കാരായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു.