Matthew 5:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഒരുവന്‍ വ്യവഹാരപ്പെട്ടു നിന്‍റെ ഉടുപ്പു കരസ്ഥമാക്കാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ മേലങ്കികൂടി അവനു വിട്ടുകൊടുക്കുക.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കെതിരെ കോടതിയില്‍ പോയി നിങ്ങളുടെ കുപ്പായം നേടാന്‍ ശ്രമിക്കുന്നവനെ നിങ്ങളുടെ മേല്‍കുപ്പായവും എടുക്കാന്‍ അനുവദിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
Malayalam 1992 MBSI
നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുക്കുവാൻ ഇച്ഛിക്കുന്നവന് നിന്റെ മേൽ കുപ്പായവും വിട്ടുകൊടുക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക.
Malayalam Bible POC-ML 2013
നിന്നോടു വ്യവഹരിച്ച്‌ നിന്‍െറ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക.