Matthew 6:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതിഭാഷണംകൊണ്ട് തങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുമെന്നു വിജാതീയര്‍ വിചാരിക്കുന്നു. നിങ്ങളുടെ പ്രാര്‍ഥന അങ്ങനെയാകരുത്. അവരുടെ പ്രാര്‍ഥന നിരര്‍ഥകങ്ങളായ വാക്കുകളുടെ കൂമ്പാരമാണല്ലോ.
Malayalam (ERV) WBTC Bible
""നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ദൈവത്തെ അറിയാത്തവരെപ്പോലെയാകരുത്. അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുകയാണവര്‍ ചെയ്യാറ്. അങ്ങനെ പ്രാര്‍ത്ഥിക്കരുത്. തങ്ങള്‍ അനേകം കാര്യങ്ങള്‍ പറയുന്നതിനാല്‍ ദൈവം തങ്ങളെ ശ്രവിക്കുമെന്നാണവര്‍ കരുതുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.
Malayalam 1992 MBSI
പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്രുതു; അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കും തോന്നുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ജാതികളെപ്പോലെ വ്യർത്ഥവാക്കുകൾ ആവർത്തിക്കരുത്; അധികം സംസാരിക്കുന്നതുകൊണ്ട് ഉത്തരം കിട്ടും എന്നാണ് അവർ ചിന്തിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രാര്‍ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കു തോന്നുന്നത്.
Malayalam Bible POC-ML 2013
പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്.