Matthew 7:16 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ഫലങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ, ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ ലഭിക്കുമോ?
Malayalam (ERV) WBTC Bible
അവരുടെ പ്രവര്‍ത്തികള്‍കൊണ്ട് നിങ്ങളവരെ മനസ്സിലാക്കും. ചീത്തയാളുകളൊരിക്കലും നന്മ ചെയ്യില്ല. മുള്‍പ്പടര്‍പ്പില്‍ മുന്തിരി ഉണ്ടാകാത്തതുപോലെ, ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമുണ്ടാകാറില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
Malayalam 1992 MBSI
അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്കു അവരെ തിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ?
Malayalam Bible POC-ML 2013
ഫലങ്ങളില്‍നിന്ന് അവരെ മനസ്‌സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ?