Matthew 7:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[26,27] പേമാരി പെയ്തു, വെള്ളം പൊങ്ങി, കാറ്റ് ആഞ്ഞടിച്ചു. അപ്പോള്‍ ആ വീടു വീണുപോയി. അതിന്‍റെ പതനം എത്രയും വലുതായിരുന്നു! എന്‍റെ വാക്കുകള്‍ കേട്ട് അനുസരിക്കാത്തവന്‍ ഈ മനുഷ്യനെപ്പോലെയാണ്.”
Malayalam (ERV) WBTC Bible
എന്നാല്‍ ഞാന്‍ പറയുന്നതു കേട്ടിട്ടും അനുസരിക്കാത്തവര്‍ വിഡ്ഢിയെപ്പോലെയാണ്. അവന്‍ മണലില്‍ വീടു പണിതു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
Malayalam 1992 MBSI
എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവന്‍ ഒക്കെയും മണലിന്മേല്‍ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ഈ വചനങ്ങളെ കേൾക്കുകയും എന്നാൽ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരൊക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു.
Malayalam Bible POC-ML 2013
എന്‍െറ ഈ വചനങ്ങള്‍ കേള്‍ക്കുകയും എന്നാല്‍, അത്‌ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍മണല്‍പ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ.