Matthew 7:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കുന്നതോര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നതെന്തിന്?
Malayalam (ERV) WBTC Bible
നിങ്ങളുടെ കണ്ണില്‍ കിടക്കുന്ന കോല്‍ കാണാതെ നിങ്ങളുടെ സഹോദരന്‍റെ കണ്ണിലെ കരട് കാണുന്നതെന്ത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
Malayalam 1992 MBSI
എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഔര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സ്വന്തകണ്ണിൽ തടിക്കഷണം ഇരിക്കുന്നത് നോക്കാതെ സഹോദരന്റെ കണ്ണിലെ ചെറിയ വൈക്കോൽ കരട് നോക്കുന്നത് എന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്?
Malayalam Bible POC-ML 2013
നീ സഹോദരന്‍െറ കണ്ണിലെ കരടു കാണുകയും നിന്‍െറ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?