Matthew 7:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹേ, കപടഭക്താ, ആദ്യം നിന്‍റെ കണ്ണില്‍നിന്നു കോല് എടുത്തുകളയുക. അപ്പോള്‍ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയുവാന്‍ തക്കവിധം വ്യക്തമായി നിനക്കു കാണാന്‍ കഴിയും.
Malayalam (ERV) WBTC Bible
നിങ്ങളുടെ സ്വന്തം കണ്ണിലെ ആ കോല്‍ എടുത്തുകളയുക. അപ്പോള്‍ നിനക്കു സഹോദരന്‍റെ കണ്ണില്‍നിന്ന് കരട് എടുത്തുകളയുവാന്‍ വ്യക്തമായി കാണാനാവും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും.
Malayalam 1992 MBSI
കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽനിന്ന് തടിക്കഷണം എടുത്തുകളയുക; പിന്നെ സഹോദരന്റെ കണ്ണിൽനിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്‍റെ കണ്ണില്‍നിന്നു കരട് എടുത്തുകളവാന്‍ വെടിപ്പായി കാണും.
Malayalam Bible POC-ML 2013
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്‍െറ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.