Matthew 8:24 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പെട്ടെന്ന് തടാകത്തില്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിക്കുമീതെ അടിച്ചുയര്‍ന്നു. യേശുവാകട്ടെ അപ്പോള്‍ ഉറങ്ങുകയായിരുന്നു.
Malayalam (ERV) WBTC Bible
വഞ്ചി തീരം വിട്ടപ്പോള്‍ ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി. തിരമാലകള്‍ വഞ്ചിയെ മൂടി. പക്ഷേ യേശു ഉറങ്ങുകയായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
Malayalam 1992 MBSI
പിന്നെ കടലില്‍ വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ കടലിൽ വലിയ ഓളം ഉണ്ടായിട്ട് പടക് തിരകളാൽ മുങ്ങുമാറായി; യേശുവോ ഉറങ്ങുകയായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ കടലില്‍ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
Malayalam Bible POC-ML 2013
കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു.