Matthew 9:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കഷണം ചേര്‍ത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താല്‍ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തില്‍നിന്നു വലിഞ്ഞു, കീറല്‍ വലുതാകുകയേ ഉള്ളൂ.
Malayalam (ERV) WBTC Bible
ഒരാള്‍ പഴയ വസ്ത്രത്തിലെ ദ്വാരമടയ്ക്കാന്‍ പുതിയ വസ്ത്രത്തില്‍നിന്നും ഒരു കഷണം കീറിയെടുക്കാറില്ല. അഥവാ അയാളങ്ങനെ ചെയ്താല്‍ കൂട്ടിച്ചേര്‍ത്ത തുണി കീറുകയും ദ്വാരം വലുതാവുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.
Malayalam 1992 MBSI
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തില്‍ ചേര്‍ത്തു തുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതു കൊണ്ടു വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായി തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തില്‍ ചേര്‍ത്തുതുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതുകൊണ്ട് വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായിത്തീരും.
Malayalam Bible POC-ML 2013
ആരും പഴയ വസ്‌ത്രത്തില്‍ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്‌താല്‍ തയ്‌ച്ചുചേര്‍ത്ത തുണിക്കഷണം വസ്‌ത്രത്തില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ ആ തുണ്ട് ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും.