Matthew 9:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഒരു യെഹൂദപ്രമാണി വന്ന് അവിടുത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്‍റെ മകള്‍ ഇതാ ഇപ്പോള്‍ മരിച്ചുപോയി. അങ്ങുവന്ന് അവളുടെമേല്‍ കൈകള്‍ വയ്‍ക്കുകയാണെങ്കില്‍ അവള്‍ വീണ്ടും ജീവന്‍ പ്രാപിക്കും.”
Malayalam (ERV) WBTC Bible
യേശു ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കവേ യെഹൂദപ്പളളിയിലെ ഒരു ഭരണക്കാരന്‍ അവനെ സമീപിച്ചു. അവന്‍ യേശുവിനു മുന്പില്‍ നമിച്ചിട്ട് അവനോടു പറഞ്ഞു, ""എന്‍റെ മകള്‍ അല്പം മുന്പ് മരിച്ചു. പക്ഷേ അങ്ങു വന്ന് അവളുടെമേല്‍ കൈവച്ചാല്‍ അവള്‍ വീണ്ടും ജീവിക്കുംڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചുഎന്റെ മകള്‍ ഇപ്പോള്‍ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേല്‍ കൈ വെച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്ന് അവനെ നമസ്കരിച്ചു: എന്‍റെ മകള്‍ ഇപ്പോള്‍ തന്നെ കഴിഞ്ഞുപോയി; എങ്കിലും നീ വന്ന് അവളുടെമേല്‍ കൈ വച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭരണാധികാരി അവനെ സമീപിച്ചു താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്‍െറ മകള്‍ അല്‍പം മുമ്പു മരിച്ചുപോയി. നീ വന്ന്‌ അവളുടെമേല്‍ കൈവയ്‌ക്കുമെങ്കില്‍ അവള്‍ ജീവിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങ് വന്ന് അവളുടെമേൽ കൈവെക്കണമേ; എന്നാൽ അവൾ ജീവിക്കും” എന്നു പറഞ്ഞു.