Matthew 9:28 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു വീട്ടില്‍ പ്രവേശിച്ചപ്പോള്‍ ആ അന്ധന്മാര്‍ അവിടുത്തെ അടുത്തുചെന്നു. യേശു അവരോട്, “നിങ്ങള്‍ക്കു സൗഖ്യം നല്‌കുവാന്‍ എനിക്കു കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ്, പ്രഭോ!” എന്ന് അവര്‍ പറഞ്ഞു.
Malayalam (ERV) WBTC Bible
യേശു അകത്തേക്കു കയറിയപ്പോള്‍ അന്ധരും കൂടെക്കയറി. യേശു അവരോടു ചോദിച്ചു, ""നിങ്ങള്‍ക്കു കാഴ്ച തിരിച്ചു തരാന്‍ എനിക്കു കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?ڈ അവര്‍ മറുപടി പറഞ്ഞു, ""അതേ കര്‍ത്താവേ, ഞങ്ങള്‍ വിശ്വസിക്കുന്നു.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നുഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്: അതെ, കർത്താവേ എന്നു അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്റെ അടുക്കല്‍ വന്നു. ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കര്‍ത്താവേ എന്ന് അവര്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ ഭവനത്തിലെത്തിയപ്പോള്‍ ആ അന്‌ധന്‍മാര്‍ അവന്‍െറ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവേ, എന്ന് അവര്‍ മറുപടി പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു. “തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു.