Matthew 9:30 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അവര്‍ കാഴ്ച പ്രാപിച്ചു. യേശു അവരോട് “നോക്കൂ, ഇക്കാര്യം ആരും അറിയരുത്” എന്ന് നിഷ്കര്‍ഷാപൂര്‍വം ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ അവരുടെ കാഴ്ചശക്തി വീണ്ടുകിട്ടി. യേശു അവര്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി, അവന്‍ പറഞ്ഞു, ""ഇതാരോടും പറയരുത്.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.
Malayalam 1992 MBSI
പിന്നെ യേശു“നോക്കുവിന്‍; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്ന് കർശനമായി കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ യേശു: നോക്കുവിന്‍; ആരും അറിയരുത് എന്ന് അമര്‍ച്ചയായി കല്പിച്ചു.
Malayalam Bible POC-ML 2013
അവരുടെ കണ്ണുകള്‍ തുറന്നു. ഇത്‌ ആരും അറിയാനിടയാകരുത്‌ എന്ന്‌ യേശു അവരോടു കര്‍ശനമായി നിര്‍ദേശിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി.