Micah 2:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബുഗൃഹമേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും; ഇസ്രായേലില്‍ ശേഷിച്ചവരെയെല്ലാം ഞാന്‍ ഒന്നിച്ചുചേര്‍ക്കും; ആലയിലെ ആടുകളെപ്പോലെയും മേച്ചില്‍പ്പുറത്തെ ആട്ടിന്‍പ്പറ്റത്തെപോലെയും ഞാന്‍ അവരെ ഒരുമിച്ചുചേര്‍ക്കും. ശബ്ദമുഖരിതമായ ഒരു വലിയ ജനസമൂഹമായിരിക്കും അത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.
Malayalam 1992 MBSI
യാക്കോബേ, ഞാന്‍ നിനക്കുള്ളവരെ ഒക്കെയും ചേര്‍ത്തുകൊള്ളും; യിസ്രായേലില്‍ ശേഷിപ്പുള്ളവരെ ഞാന്‍ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചല്‍പുറത്തെ ആട്ടിന്‍ കൂട്ടത്തെപ്പോലെ ഞാന്‍ അവരെ ഒരുമിച്ചുകൂട്ടും; ആള്‍പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“യാക്കോബേ, ഞാൻ നിനക്കുള്ളവരെ എല്ലാം ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ വലിയ മുഴക്കം ഉണ്ടാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബേ, ഞാന്‍ നിനക്കുള്ളവരെ ഒക്കെയും ചേര്‍ത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാന്‍ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിന്‍കൂട്ടത്തെപ്പോലെ ഞാന്‍ അവരെ ഒരുമിച്ചുകൂട്ടും; ആള്‍പ്പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.
Malayalam Bible POC-ML 2013
യാക്കോബേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചുകൂട്ടും. ഇസ്രായേലില്‍ അവശേഷി ച്ചഎല്ലാവരെയും ഞാന്‍ ശേഖരിക്കും. ആലയില്‍ ആട്ടിന്‍പറ്റം എന്നപോലെയും മേ ച്ചില്‍സ്‌ഥലത്തു കാലിക്കൂട്ടം എന്നപോലെയും അവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. ശബ്‌ദമുഖരിതമായ സമൂഹമായിരിക്കും അത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും കൂട്ടിച്ചേർക്കും; ഞാൻ നിശ്ചയമായും ഇസ്രായേലിന്റെ ശേഷിപ്പിനെ കൂട്ടിവരുത്തും. തൊഴുത്തിലെ ആടുപോലെയും മേച്ചിൽപ്പുറത്തെ ആട്ടിൻകൂട്ടംപോലെയും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും. ദേശത്തു ജനം തിങ്ങിനിറയും.