Micah 2:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രതിബന്ധങ്ങള്‍ തകര്‍ക്കുന്ന ദൈവം അവര്‍ക്കുമുമ്പേ പോകും. അവര്‍ നഗരവാതില്‍ തകര്‍ത്ത് അതിലൂടെ കടന്നുപോകും. അവരുടെ രാജാവ്, സര്‍വേശ്വരന്‍തന്നെ അവരെ നയിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്തു ഗോപുരത്തിൽകൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവർക്കു മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.
Malayalam 1992 MBSI
തകര്‍ക്കുംന്നവന്‍ അവര്‍ക്കും മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തില്‍കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവു അവര്‍ക്കും മുമ്പായും യഹോവ അവരുടെ തലെക്കലും നടക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്ത് ഗോപുരത്തിൽകൂടി കടക്കുകയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവർക്കു മുമ്പായും യഹോവ അവരുടെ നായകനായും നടക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തകര്‍ക്കുന്നവന്‍ അവര്‍ക്കു മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തിൽക്കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവര്‍ക്കു മുമ്പായും യഹോവ അവരുടെ തലയ്ക്കലും നടക്കും.
Malayalam Bible POC-ML 2013
മതിലില്‍ പഴുതുണ്ടാക്കുന്നവര്‍ അവര്‍ക്കു മുന്‍പേ പോകും. അവര്‍ കവാടം തകര്‍ത്ത്‌ പുറത്തുകടക്കും. അവരുടെ രാജാവ്‌ അവര്‍ക്കുമുന്‍പേ നടക്കും; കര്‍ത്താവ്‌ അവരെ നയിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വഴിതുറക്കുന്നവൻ അവർക്കുമുമ്പായി നടക്കും; അവർ കവാടം തകർത്ത് വെളിയിൽപ്പോകും. അവർക്കുമുമ്പിൽ അവരുടെ രാജാവ് നടക്കും, യഹോവതന്നെ അവരെ നയിക്കും.”