Micah 3:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ന് അവര്‍ സര്‍വേശ്വരനോടു നിലവിളിക്കും; എന്നാല്‍ അവിടുന്ന് അവര്‍ക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം തിരിച്ചുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവൻ അവർക്കു ഉത്തരം അരുളുകയില്ല; അവർ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറെക്കും.
Malayalam 1992 MBSI
അന്നു അവര്‍ യഹോവയോടു നിലവിളിക്കും; എന്നാല്‍ അവന്‍ അവര്‍ക്കും ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന്‍ ആ കാലത്തു തന്റെ മുഖം അവര്‍ക്കും മറെക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ന് അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരം അരുളുകയില്ല; അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് തക്കവിധം അവിടുന്ന് ആ കാലത്ത് തന്റെ മുഖം അവർക്ക് മറയ്ക്കും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ന് അവര്‍ യഹോവയോടു നിലവിളിക്കും; എന്നാൽ അവന്‍ അവര്‍ക്ക് ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിനൊത്തവണ്ണം അവന്‍ ആ കാലത്തു തന്‍റെ മുഖം അവര്‍ക്കു മറയ്ക്കും.
Malayalam Bible POC-ML 2013
അവര്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കും. അവിടുന്ന്‌ മറുപടി നല്‍കുകയില്ല. അവരുടെ ദുഷ്‌കര്‍മങ്ങള്‍നിമിത്തം അവിടുന്ന്‌ അവരില്‍നിന്നു മുഖം മറച്ചുകളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവർ ചെയ്ത ദുഷ്ടതനിമിത്തം അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും.