Micah 3:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേല്‍ജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാന്‍ ഞാന്‍ ശക്തിയും സര്‍വേശ്വരന്‍റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും ഞാൻ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
Malayalam 1992 MBSI
എങ്കിലും ഞാന്‍ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാല്‍ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന് ഞാൻ യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും ഞാന്‍ യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിനു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞിരിക്കുന്നു.
Malayalam Bible POC-ML 2013
ഞാനാകട്ടെ, യാക്കോബിനോട് അവന്‍െറ അതിക്ര മങ്ങളും, ഇസ്രായേലിനോട് അവന്‍െറ പാപങ്ങളും വിളംബരം ചെയ്യുന്നതിനുവേണ്ടി കര്‍ത്താവിന്‍െറ ആത്‌മാവിനാലും ബലത്താലും നീതിയാലും ശക്‌തിയാലും നിറഞ്ഞിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബിനോട് അവന്റെ അതിക്രമത്തെയും ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്, ഞാൻ യഹോവയുടെ ആത്മാവിന്റെ ശക്തിയാലും നീതിയാലും ബലത്താലും നിറഞ്ഞിരിക്കുന്നു.