Micah 4:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവസാനനാളുകളില്‍ സര്‍വേശ്വരന്‍റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പര്‍വതം തലയെടുപ്പോടെ മറ്റ് എല്ലാ പര്‍വതങ്ങളെക്കാളും ഉയര്‍ന്നുനില്‌ക്കും. സര്‍വജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും.
Malayalam 1992 MBSI
അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്കു ഒഴുകിച്ചെല്ലും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജനതകൾ അവിടേക്ക് ഒഴുകിച്ചെല്ലും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പര്‍വതം പര്‍വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്ക് ഒഴുകിച്ചെല്ലും.
Malayalam Bible POC-ML 2013
അന്തിമനാളുകളില്‍ കര്‍ത്താവിന്‍െറ ആ ലയം സ്‌ഥിതിചെയ്യുന്ന മല ഗിരിശൃംഗങ്ങള്‍ക്കു മുകളില്‍ സ്‌ഥാപിക്കപ്പെടും; കുന്നുകള്‍ക്കു മുകളില്‍ ഉയര്‍ത്തപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും ജനതകൾ അതിലേക്ക് ഒഴുകിയെത്തും.