Micah 4:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിരവധി ജനതകള്‍ സീയോനെതിരെ ഇപ്പോള്‍ ഒരുമിച്ചുകൂടി പറയുന്നു: “അവള്‍ മലിനയായിത്തീരട്ടെ; അതുകണ്ട് നമുക്കു രസിക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവൾ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവള്‍ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള്‍ ഇപ്പോള്‍ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന അനേകജനതകൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവള്‍ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള്‍ ഇപ്പോള്‍ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
Malayalam Bible POC-ML 2013
അനേകം ജനതകള്‍ നിനക്കെതിരേ സമ്മേളിച്ചു പറയുന്നു: അവള്‍ അശുദ്‌ധയാകട്ടെ, നമുക്ക്‌ അവളുടെ നാശം കണ്ടു സന്തോഷിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു. “അവൾ അശുദ്ധയാക്കപ്പെടട്ടെ, നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു.