Micah 4:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സീയോന്‍നിവാസികളേ, എഴുന്നേറ്റു ശത്രുക്കളെ നശിപ്പിക്കുക; അനേകം ജനതകളെ തകര്‍ത്തു കളയുക. ഞാന്‍ നിങ്ങള്‍ക്ക് ഇരുമ്പുകൊമ്പുകളും ഓടുകൊണ്ടുള്ള കുളമ്പുകളും നല്‌കും. ശത്രുക്കള്‍ അന്യായമായി സമ്പാദിച്ച മുതല്‍ നിങ്ങള്‍ സര്‍വേശ്വരനു സമര്‍പ്പിക്കും. അവരുടെ സമ്പത്ത് സര്‍വഭൂമിയുടെയും സര്‍വേശ്വരനു നിവേദിക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സീയോൻ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകർത്തുകളകയും അവരുടെ ലാഭം യഹോവെക്കും അവരുടെ സമ്പത്തു സർവ്വഭൂമിയുടെയും കർത്താവിന്നും നിവേദിക്കയും ചെയ്യും.
Malayalam 1992 MBSI
സീയോന്‍ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്നും നിവേദിക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“സീയോൻ പുത്രിയേ, എഴുന്നേറ്റ് മെതിക്കുക; ഞാൻ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജനതകളെ തകർത്തുകളയുകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും നിവേദിക്കുകയും ചെയ്യും”.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സീയോന്‍പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്റെ കൊമ്പിനെ ഇരുമ്പും നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്തു സര്‍വഭൂമിയുടെയും കര്‍ത്താവിനും നിവേദിക്കയും ചെയ്യും.
Malayalam Bible POC-ML 2013
സീയോന്‍പുത്രീ, എഴുന്നേറ്റ് മെതിക്കുക. ഞാന്‍ നിന്‍െറ കൊമ്പ് ഇരുമ്പും കുളമ്പ് പിച്ചളയും ആക്കും. അനവധി ജനതകളെ നീ ചിതറിക്കും. അവരില്‍നിന്നെടുത്ത കൊള്ളമുതല്‍ നീ കര്‍ത്താവിന് അര്‍പ്പിക്കും. അവരുടെ സമ്പത്ത് ഭൂമി മുഴുവന്‍െറയും കര്‍ത്താവിനു നീ കാഴ്‌ചവയ്‌ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക, ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും വെള്ളോട്ടിൻ കുളമ്പുകളും നൽകും. നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.” അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും.