Micah 5:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ വന്യമൃഗങ്ങള്‍ക്കിടയില്‍ സിംഹം എന്നപോലെയും ആട്ടിന്‍പറ്റങ്ങള്‍ക്കിടയില്‍ യുവസിംഹംപോലെയും ആകും. അതു ചവുട്ടിമെതിച്ചും കടിച്ചുകീറിയും കടന്നുപോകും. അതിന്‍റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.
Malayalam 1992 MBSI
യാക്കോബില്‍ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയില്‍, അനേകവംശങ്ങളുടെ ഇടയില്‍ തന്നേ, കാട്ടുമൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാല്‍ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബിൽ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിന്‍കൂട്ടങ്ങളിൽ ഒരു ബാലസിംഹം പോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചു കീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.
Malayalam Bible POC-ML 2013
യാക്കോബിന്‍െറ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍, അനേകം ജനതകള്‍ക്കിടയില്‍, വന്യമൃഗങ്ങള്‍ക്കിടയില്‍, സിംഹത്തെപ്പോലെയും ആ ട്ടിന്‍പറ്റത്തില്‍യുവസിംഹത്തെപ്പോലെയും ആയിരിക്കും. അത്‌ ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്‌ഷിക്കാനാരും ഉണ്ടാവുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ, അതേ, അനേക വംശങ്ങൾക്കിടയിൽ, കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും; അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും, വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.