Micah 6:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല; നിന്‍റെ വിശപ്പ് അടങ്ങുകയുമില്ല. നീ നീക്കിവയ്‍ക്കും; എന്നാല്‍ ഒന്നും നേടുകയില്ല; നിന്‍റെ സമ്പാദ്യം ഞാന്‍ വാളിന് ഏല്പിച്ചുകൊടുക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവെക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാൻ വാളിന്നു ഏല്പിച്ചുകൊടുക്കും.
Malayalam 1992 MBSI
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പു അടങ്ങുകയുമില്ല; നീ നീക്കിവേക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നതു ഞാന്‍ വാളിന്നു ഏല്പിച്ചുകൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവയ്ക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവയ്ക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാന്‍ വാളിന് ഏല്പിച്ചുകൊടുക്കും.
Malayalam Bible POC-ML 2013
നീ ഭക്‌ഷിക്കും, എന്നാല്‍, തൃപ്‌തിവരുകയില്ല. ഉദരത്തില്‍നിന്നു വിശപ്പു വിട്ട കലുകയില്ല. നീ നീക്കിവയ്‌ക്കും, എന്നാല്‍, ഒന്നും സമ്പാദിക്കുകയില്ല, സമ്പാദിച്ചാല്‍ത്തന്നെ അതു ഞാന്‍ വാളിനിരയാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീ ഭക്ഷിക്കും, എന്നാൽ തൃപ്തിവരുകയില്ല; അപ്പോഴും നിന്റെ വയറ് നിറയാതിരിക്കും. നീ കൂട്ടിവെക്കും, എന്നാൽ ഒന്നും സമ്പാദിക്കുകയില്ല, കാരണം, നീ കൂട്ടിവെക്കുന്നതിനെ ഞാൻ വാളിന് ഏൽപ്പിക്കും.