Micah 6:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിനു തൈലനദികളിലും അവിടുന്നു പ്രസാദിക്കുമോ? എന്‍റെ അതിക്രമങ്ങള്‍ക്കുവേണ്ടി എന്‍റെ ആദ്യജാതനെ, എന്‍റെ പാപങ്ങള്‍ക്കുവേണ്ടി എന്‍റെ ഉദരഫലത്തെ തന്നെ നല്‌കണമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?
Malayalam 1992 MBSI
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാന്‍ എന്റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കണമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്‍റെ അതിക്രമത്തിനുവേണ്ടി ഞാന്‍ എന്‍റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിനുവേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കേണമോ?
Malayalam Bible POC-ML 2013
ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിന്‌ എണ്ണപ്പുഴകളിലും അവിടുന്ന്‌ സംപ്രീതനാകുമോ? എന്‍െറ അതിക്രമങ്ങള്‍ക്കു പരിഹാരമായി എന്‍െറ ആദ്യജാതനെ ഞാന്‍ നല്‍കണമോ? ആത്‌മാവിന്‍െറ പാപത്തിനുപകരം ശരീരത്തിന്‍െറ ഫലം കാഴ്‌ചവയ്‌ക്കണമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ? പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?