Micah 7:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ശത്രു അതുകാണും. “നിന്‍റെ ദൈവമായ സര്‍വേശ്വരന്‍ എവിടെ?” എന്നു ചോദിച്ചവള്‍ ലജ്ജിതയാകും. അപ്പോള്‍ അതുകണ്ട് ഞാന്‍ രസിക്കും. അന്ന് അവള്‍ തെരുവിലെ ചെളിപോലെ ചവുട്ടിത്തേക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
Malayalam 1992 MBSI
എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ശത്രു അത് കാണും; “നിന്റെ ദൈവമായ യഹോവ എവിടെ” എന്ന് എന്നോട് പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ശത്രു അതു കാണും; നിന്‍റെ ദൈവമായ യഹോവ എവിടെ എന്ന് എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
Malayalam Bible POC-ML 2013
എന്‍െറ ശത്രുക്കള്‍ അതു കാണും. നിന്‍െറ ദൈവമായ കര്‍ത്താവ്‌ എവിടെ എന്നു ചോദിച്ചവളെ ലജ്‌ജ മൂടിക്കളയും. തെരുവിലെ ചേറുപോലെ അവള്‍ ചവിട്ടിത്തേയ്‌ക്കപ്പെടും. ഞാന്‍ അവ ളുടെ പതനം കണ്ട്‌ ആഹ്‌ളാദിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ എന്റെ ശത്രു അതു കാണും, അവൾ ലജ്ജകൊണ്ടു മൂടപ്പെടും. “നിന്റെ ദൈവമായ യഹോവ എവിടെ?” എന്ന് എന്നോടു ചോദിച്ചവളുടെ പതനം എന്റെ കണ്ണ് കാണും; ഇപ്പോൾത്തന്നെ തെരുവീഥിയിലെ ചെളി എന്നപോലെ അവൾ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.