Micah 7:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്സീറിയാമുതല്‍ ഈജിപ്തുവരെയും ഈജിപ്തുമുതല്‍ നദിവരെയും സമുദ്രംമുതല്‍ സമുദ്രംവരെയും പര്‍വതംമുതല്‍ പര്‍വതംവരെയുമുള്ളവര്‍ അന്നു നിന്‍റെ അടുക്കല്‍ വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീം മുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും അവർ നിന്റെ അടുക്കൽ വരും.
Malayalam 1992 MBSI
അന്നാളില്‍ അശ്ശൂരില്‍നിന്നും മിസ്രയീംപട്ടണങ്ങളില്‍നിന്നും മിസ്രയീം മുതല്‍ നദിവരെയും സമുദ്രംമുതല്‍ സമുദ്രംവരെയും പര്‍വ്വതംമുതല്‍ പര്‍വ്വതംവരെയും അവര്‍ നിന്റെ അടുക്കല്‍ വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാളിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിന്റെപട്ടണങ്ങളിൽനിന്നും ഈജിപ്റ്റ് മുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവ്വതംമുതൽ പർവ്വതംവരെയും അവർ നിന്റെ അടുക്കൽ വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീംമുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പര്‍വതംമുതൽ പര്‍വതംവരെയും അവര്‍ നിന്‍റെ അടുക്കൽ വരും.
Malayalam Bible POC-ML 2013
അസ്‌സീറിയാമുതല്‍ ഈജിപ്‌തുവരെയും ഈജിപ്‌തു മുതല്‍ നദിവരെയും, കടല്‍മുതല്‍ കടല്‍വരെയും പര്‍വതംമുതല്‍ പര്‍വതംവരെയും ഉള്ളവര്‍ അന്നു നിന്‍െറ അടുക്കല്‍ വരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ദിവസത്തിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിലെ നഗരങ്ങളിൽനിന്നും ആളുകൾ നിന്റെ അടുക്കൽവരും, ഈജിപ്റ്റുമുതൽ യൂഫ്രട്ടീസ് നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയുമുള്ള ജനവും വരും.