Nahum 2:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിനാശകന്‍ നിനക്കെതിരെ വരുന്നു. കോട്ടകള്‍ക്കു കാവല്‍ ഏര്‍പ്പെടുത്തുക. വീഥികള്‍ കാത്തുസൂക്ഷിക്കുക. നിന്‍റെ അരമുറുക്കുക, സര്‍വശക്തിയും സംഭരിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.
Malayalam 1992 MBSI
സംഹാരകന്‍ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സംഹാരകന്‍ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക.
Malayalam Bible POC-ML 2013
വിനാശകന്‍ നിനക്കെതിരേ വരുന്നു. കോട്ടകളില്‍ പ്രതിരോധമേര്‍പ്പെടുത്തുക; വഴികളില്‍ കാവല്‍ നിര്‍ത്തുക. നീ അരമുറുക്കുക; സര്‍വശക്തിയും സംഭരിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു. കോട്ടകളെ കാവൽചെയ്ക, വഴി സൂക്ഷിക്കുക, അര മുറുക്കുക, നിന്റെ സർവശക്തിയും സംഭരിച്ചുകൊള്ളുക!