Nahum 3:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നിട്ടും അവള്‍ പ്രവാസത്തിലേക്കും അടിമത്തത്തിലേക്കും പോകേണ്ടിവന്നു. അവളുടെ കുഞ്ഞുങ്ങളെ തെരുവീഥികളില്‍ നിലത്തടിച്ചു കൊന്നു. അവളുടെ സമുന്നതന്മാര്‍ക്കുവേണ്ടി നറുക്കിട്ടു. അവളുടെ പ്രമാണികളെയെല്ലാം ചങ്ങലകളാല്‍ ബന്ധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
Malayalam 1992 MBSI
അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലയ്ക്കൽവച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു; അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നിട്ടും അവള്‍ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവര്‍ സകല വീഥികളുടെയും തലയ്ക്കൽവച്ചു തകര്‍ത്തുകളഞ്ഞു; അവളുടെ മാന്യന്മാര്‍ക്ക് അവര്‍ ചീട്ടിട്ടു, അവളുടെ സകല മഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
എന്നിട്ടും അവള്‍ തടവിലാക്കപ്പെട്ട്‌ അടിമത്തത്തിലാണ്ടു. വഴിക്കവലകളില്‍ വച്ച്‌ അവളുടെ കുഞ്ഞുങ്ങള്‍ നിലത്തടിച്ചു കൊല്ലപ്പെട്ടു. അവളുടെ സമുന്നതന്‍മാര്‍ക്കുവേണ്ടി അവര്‍ നറുക്കിട്ടു. അവളുടെ പ്രമുഖന്‍മാരെയെല്ലാം അവര്‍ ചങ്ങലയില്‍ ബന്‌ധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും അവൾ തടവിലായി, നാടുകടത്തപ്പെടുകയും ചെയ്തു. സകലചത്വരങ്ങളിലുംവെച്ച് അവളുടെ ശിശുക്കൾ എറിഞ്ഞുകൊല്ലപ്പെട്ടു. അവളുടെ പ്രഭുക്കന്മാർക്കുവേണ്ടി നറുക്കിട്ടു എല്ലാ മഹാന്മാരും ചങ്ങലയാൽ ബന്ധിക്കപ്പെട്ടു.