Nahum 3:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ സകല കോട്ടകളും ആദ്യഫലങ്ങള്‍ പേറുന്ന അത്തിമരം പോലെയാകും. പിടിച്ചൊന്നു കുലുക്കിയാല്‍ അവ തിന്നാനുള്ളവന്‍റെ വായില്‍ വീഴും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.
Malayalam 1992 MBSI
നിന്റെ ജനം നിന്റെ നടുവില്‍ പെണ്ണുങ്ങള്‍ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകള്‍ നിന്റെ ശത്രുക്കള്‍ക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഔടാമ്പലുകള്‍ തീക്കു ഇരയായ്തീര്‍ന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ കോട്ടകൾ എല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നെ വീഴും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കോട്ടകളൊക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍പോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്‍റെ വായിൽത്തന്നെ വീഴും.
Malayalam Bible POC-ML 2013
നിന്‍െറ കോട്ടകള്‍ പാകമായ ആദ്യഫലങ്ങള്‍ പേറുന്ന അത്തിവൃക്‌ഷങ്ങള്‍ പോലെയാകും. കുലുക്കിയാല്‍ അവ ഭോക്‌താവിന്‍െറ വായില്‍ത്തന്നെ പതിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ കോട്ടകളെല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷത്തിനു തുല്യം; അവ കുലുക്കിയാൽ തിന്നുന്നവരുടെ വായിൽത്തന്നെ അത്തിക്കായ്കൾ വീഴും.