Nahum 3:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഉപരോധത്തിനുവേണ്ടി വെള്ളം കോരുക; നിന്‍റെ കോട്ടകളെ ബലപ്പെടുത്തുക. കളിമണ്ണു ചവുട്ടിക്കുഴച്ച് ഇഷ്‍ടിക പിടിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!
Malayalam 1992 MBSI
അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള്‍ നിന്നെ ഛേദിച്ചു വിട്ടില്‍ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടില്‍ എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉപരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്ളുക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്കുക; ചെളിയിൽ ചെന്ന് കളിമണ്ണു ചവിട്ടുക; ഇഷ്ടിക ഉണ്ടാക്കുക!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്‍ക; നിന്‍റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക;
Malayalam Bible POC-ML 2013
ഉപരോധത്തിനുവേണ്ടി വെള്ളംകോരുക; കോട്ടകളെ ബലപ്പെടുത്തുക; ചെളിയിലിറങ്ങി കളിമണ്ണു ചവിട്ടിക്കുഴച്ച്‌ ഇഷ്‌ടികയുണ്ടാക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉപരോധത്തിനായി വെള്ളം ശേഖരിക്ക നിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക! ചെളിയിൽ അധ്വാനിച്ച് ചാന്തു കുഴച്ച് ഇഷ്ടികക്കെട്ടിന്റെ കേടുതീർക്കുക!