Nahum 3:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ വ്യാപാരികളെ ആകാശത്തിലെ നക്ഷത്രങ്ങളിലും അധികമായി നീ വര്‍ധിപ്പിച്ചുവല്ലോ. എന്നാല്‍ വെട്ടുക്കിളികള്‍പോലെ അവര്‍ ചിറകുവിരിച്ചു പറന്നുപോകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ വർത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലൊ; വിട്ടിൽ പടംകഴിച്ചു പറന്നുപോകുന്നു.
Malayalam 1992 MBSI
നിന്റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളികള്‍പോലെയും നിന്റെ സേനാധിപതിമാര്‍ ശിതമുള്ള ദിവസത്തില്‍ മതിലുകളിന്മേല്‍ പറ്റുന്ന വിട്ടില്‍കൂട്ടംപോലെയും ആകുന്നു; സൂര്യന്‍ ഉദിക്കുമ്പോള്‍ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ വ്യാപാരികളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ വർദ്ധിപ്പിച്ചുവല്ലോ; വിട്ടിൽ നാശം വിതച്ച് പറന്നുപോകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ വര്‍ത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ വര്‍ധിപ്പിച്ചുവല്ലോ; വിട്ടിൽ പടം കഴിച്ചു പറന്നുപോകുന്നു.
Malayalam Bible POC-ML 2013
ആ കാശത്തിലെ നക്‌ഷത്രങ്ങളെക്കാളധികമായി നീ നിന്‍െറ വ്യാപാരികളെ വര്‍ധിപ്പിച്ചു. വെട്ടുകിളി ചിറകുവിരിച്ചു പറന്നകലുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ വ്യാപാരികളുടെ എണ്ണം നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അധികം വർധിപ്പിച്ചു, എന്നാൽ അവർ വെട്ടുക്കിളി എന്നപോലെ ദേശത്തെ നശിപ്പിച്ച് പറന്നുപോകുന്നു.