Nahum 3:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളിപോലെയും നിന്‍റെ ഉന്നതമേധാവികള്‍ ശീതകാലത്തു വേലിയില്‍ പറ്റിക്കൂടുന്ന വിട്ടില്‍പ്പറ്റങ്ങള്‍പോലെയും ആകുന്നു. സൂര്യോദയത്തില്‍ അവ പറന്നുപോകുന്നു. അവ എവിടെയെന്ന് ആരും അറിയുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
Malayalam 1992 MBSI
അശ്ശൂര്‍രാജാവേ, നിന്റെ ഇടയന്മാര്‍ ഉറങ്ങുന്നു; നിന്റെ കുലീനന്മാര്‍ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളികള്‍പോലെയും നിന്‍റെ സേനാധിപതിമാര്‍ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു; സൂര്യന്‍ ഉദിക്കുമ്പോള്‍ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
Malayalam Bible POC-ML 2013
നിന്‍െറ പ്രഭുക്കന്‍മാര്‍ വിട്ടിലുകളെപ്പോലെയും, നിന്‍െറ സൈന്യാധിപന്‍മാര്‍ ശീതകാലത്തു വേലിയില്‍ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങള്‍ പോലെയുമാണ്‌. സൂര്യനുദിക്കുമ്പോള്‍ അവ പറന്നുപോകുന്നു. അവ എവിടെയാണെന്ന്‌ ആരും അറിയുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും നിന്റെ ഉദ്യോഗസ്ഥർ ശൈത്യദിനത്തിൽ മതിലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെട്ടുക്കിളിക്കൂട്ടം പോലെയുമാകുന്നു. എന്നാൽ, സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു, എവിടേക്കെന്ന് ആരും അറിയുന്നതുമില്ല.