Nahum 3:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അസ്സീറിയാരാജാവേ, നിന്‍റെ ഇടയന്മാര്‍ ഉറങ്ങുന്നു. പ്രഭുക്കന്മാര്‍ മയങ്ങുന്നു. നിന്‍റെ ജനം മലകളില്‍ ചിതറിപ്പോയിരിക്കുന്നു. അവരെ ഒരുമിച്ചു കൂട്ടാന്‍ ആരുമില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേർപ്പാൻ ആരുമില്ല.
Malayalam 1992 MBSI
നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വര്‍ത്തമാനം കേള്‍ക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ ഉറങ്ങുന്നു; നിന്റെ കുലീനന്മാർ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേർക്കുവാൻ ആരുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അശ്ശൂര്‍രാജാവേ, നിന്‍റെ ഇടയന്മാര്‍ ഉറങ്ങുന്നു; നിന്‍റെ കുലീനന്മാര്‍ വിശ്രമിച്ചു കിടക്കുന്നു; നിന്റെ ജനം പര്‍വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരുമില്ല.
Malayalam Bible POC-ML 2013
അസ്‌സീറിയാരാജാവേ, നിന്‍െറ ഇടയന്‍മാര്‍ ഉറങ്ങുന്നു; നിന്‍െറ പ്രഭുക്കന്‍മാര്‍ മയങ്ങുന്നു. ഒരുമിച്ചുകൂട്ടാന്‍ ആരുമില്ലാതെ, നിന്‍െറ ജനം മലകളില്‍ ചിതറിക്കപ്പെട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ മയങ്ങുന്നു; നിന്റെ പ്രഭുക്കന്മാർ വിശ്രമത്തിനായി കിടക്കുന്നു. ഒരുമിച്ചുകൂട്ടുന്നതിന് ആരുമില്ലാതെ നിന്റെ ജനം പർവതങ്ങളിൽ ചിതറിയിരിക്കുന്നു.