Nahum 3:19 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ പരുക്ക് കരിയുന്നില്ല. നിന്‍റെ മുറിവ് ഗുരുതരമാണ്; നിന്നെക്കുറിച്ചുള്ള വാര്‍ത്ത അറിയുന്നവരെല്ലാം നിന്‍റെ പതനത്തില്‍ കൈകൊട്ടും. കാരണം നിന്‍റെ ഒടുങ്ങാത്ത ദുഷ്ടതയ്‍ക്ക് ഇരയാകാത്തവര്‍ ആരുണ്ട്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ കേടിന്നു ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നതു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ പരുക്കിന് ശമനമില്ല; നിന്റെ മുറിവ് മാരകമാകുന്നു; നിന്റെ വർത്തമാനം കേൾക്കുന്ന എല്ലാവരും നിന്നെക്കുറിച്ച് കൈകൊട്ടും; കാരണം, നിന്റെ ഇടവിടാതെയുള്ള ദുഷ്ടത അനുഭവിക്കാത്തവരായി ആരുണ്ട്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ കേടിന് ഉപശാന്തി ഇല്ല; നിന്റെ മുറിവു വിഷമമാകുന്നു; നിന്‍റെ വര്‍ത്തമാനം കേള്‍ക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നത്?
Malayalam Bible POC-ML 2013
നിന്‍െറ ക്‌ഷതത്തിനു ശമനമില്ല. നിന്‍െറ മുറിവു മാരകമാണ്. നിന്നെക്കുറിച്ച് കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്‍െറ ഒടുങ്ങാത്ത ദ്രാഹം ഏല്‍ക്കാത്തത് ആര്‍ക്കാണ്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല; നിന്റെ മുറിവ് മാരകംതന്നെ. നിന്റെ വാർത്ത കേൾക്കുന്നവരെല്ലാം നിന്റെ പതനത്തിൽ കൈകൊട്ടുന്നു, നിന്റെ അന്തമില്ലാത്ത ദ്രോഹം ഏൽക്കാത്തവരായി ആരുണ്ട്?