Nehemiah 10:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവശേഷിച്ചവരായ പുരോഹിതന്മാര്‍, ലേവ്യര്‍, വാതില്കാവല്ക്കാര്, ഗായകര്‍, ദേവാലയശുശ്രൂഷകര്‍, ദേശത്തെ ജനതകളില്‍നിന്നു വേര്‍പെട്ട് ദൈവത്തിന്‍റെ ധര്‍മശാസ്ത്രം അനുസരിച്ച ജനങ്ങള്‍, അവരുടെ ഭാര്യമാര്‍, പുത്രീപുത്രന്മാര്‍ എന്നിങ്ങനെ തിരിച്ചറിവുള്ള എല്ലാവരും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശേഷംജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേർപെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും
Malayalam 1992 MBSI
ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളിൽ നിന്ന് വേർപെട്ട് ദൈവത്തിന്റെ ന്യായപ്രമാണത്തിലേയ്ക്ക് തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള എല്ലാവരും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേര്‍പെട്ടു ദൈവത്തിന്‍റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള ഏവരും
Malayalam Bible POC-ML 2013
ശേഷമുള്ള പുരോഹിതന്‍മാര്‍, ലേവ്യര്‍, വാതില്കാവല്ക്കാര്, ഗായകര്‍, ദേവാലയസേവകര്‍ എന്നിവരും ദൈവത്തിന്‍െറ നിയമത്തെപ്രതി തദ്‌ദേശീയരില്‍നിന്നു ബന്‌ധം വിടര്‍ത്തിയവരും അവരുടെ ഭാര്യമാരും മക്ക ളും തിരിച്ചറിവായ എല്ലാവരും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പുരോഹിതന്മാർ, ലേവ്യർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ, ദൈവാലയദാസന്മാർ എന്നിവരും ദൈവത്തിന്റെ ന്യായപ്രമാണംനിമിത്തം ദേശത്തെ ജനതയിൽനിന്നു തങ്ങളെത്തന്നെ അകറ്റിയവരുമായ ശേഷംജനങ്ങളും അവരുടെ ഭാര്യമാർ, പുത്രന്മാർ, പുത്രിമാർ എന്നിങ്ങനെ, തിരിച്ചറിവുമുള്ള മറ്റെല്ലാവരും