Nehemiah 10:30 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ പുത്രിമാരെ തദ്ദേശവാസികളായ വിജാതീയര്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുകയോ അവരുടെ പുത്രിമാരെ ഞങ്ങളുടെ പുത്രന്മാര്‍ക്ക് ഭാര്യമാരായി സ്വീകരിക്കുകയോ ചെയ്യുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികൾക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്കു അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
Malayalam 1992 MBSI
ദേശത്തെ ജാതികള്‍ ശബ്ബത്തുനാളില്‍ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ പുത്രിമാരെ ദേശത്തിലെ ജാതികൾക്ക് കൊടുക്കയോ ഞങ്ങളുടെ പുത്രന്മാർക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികള്‍ക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാര്‍ക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലന്നും,
Malayalam Bible POC-ML 2013
ഞങ്ങളുടെ പുത്രന്‍മാര്‍ തദ്‌ദേശവാസികളുടെ പുത്രിമാരെയോ, അവരുടെ പുത്രന്‍മാര്‍ ഞങ്ങളുടെ പുത്രിമാരെയോ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞങ്ങളുടെ പുത്രിമാരെ യെഹൂദേതരരായ ജനതകൾക്കു നൽകുകയോ ഞങ്ങളുടെ പുത്രന്മാർക്കായി അവരുടെ പുത്രിമാരെ സ്വീകരിക്കുകയോ ചെയ്യില്ല എന്നും ശപഥംചെയ്യുന്നു.