Nehemiah 10:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശബത്തു ദിവസമോ വിശുദ്ധദിവസമോ തദ്ദേശവാസികള്‍ ധാന്യമോ മറ്റു വസ്തുക്കളോ വില്പനയ്‍ക്കു കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഞങ്ങള്‍ ഏഴാം വര്‍ഷം വിളവ് എടുക്കുകയോ കടം തിരിച്ചു വാങ്ങുകയോ ഇല്ലെന്നും ഞങ്ങള്‍ ശപഥം ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
Malayalam 1992 MBSI
ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങള്‍ക്കും വിശുദ്ധസാധനങ്ങള്‍ക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കേണ്ടുന്ന
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശത്തിലെ ജനതകൾ ശബ്ബത്തുനാളിൽ ഏതെങ്കിലും കച്ചവടസാധനങ്ങളോ ഭക്ഷണസാധനങ്ങളോ വിൽക്കുവാൻ കൊണ്ടുവന്നാൽ ഞങ്ങൾ അത് ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോട് വാങ്ങുകയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശത്തെ ജാതികള്‍ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാന്‍ കൊണ്ടുവന്നാൽ ഞങ്ങള്‍ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
Malayalam Bible POC-ML 2013
സാബത്തിലോ വിശുദ്‌ധദിനത്തിലോ അവര്‍ ധാന്യമോ മറ്റു വസ്‌തുക്കളോ വില്‍ക്കാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ വാങ്ങുകയില്ല. ഏഴാം വര്‍ഷത്തെ വിളവും കടം ഈടാക്കലും ഞങ്ങള്‍ ഉപേക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ശബ്ബത്തുദിവസം ദേശത്തിലെ ജനം ചരക്കുകളോ ധാന്യമോ വിൽക്കാനായി കൊണ്ടുവന്നാൽ ഞങ്ങൾ ശബ്ബത്തിലോ വിശുദ്ധദിവസങ്ങളിലോ അവരോടു വാങ്ങുകയില്ല. എല്ലാ ഏഴാംവർഷവും ഞങ്ങൾ ഭൂമിയിൽ പണിയെടുക്കുന്നത് ഉപേക്ഷിക്കുകയും ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന കടങ്ങളെല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്യും.