Nehemiah 10:33 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷകള്‍ക്കും എല്ലാ ജോലികള്‍ക്കുംവേണ്ടി വര്‍ഷംതോറും മൂന്നിലൊന്നു ശേക്കെല്‍ നല്‌കാമെന്നും ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
Malayalam 1992 MBSI
ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ കത്തിപ്പാന്‍ ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്ന് കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ വേലയ്ക്കുംവേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങള്‍ ഒരു ചട്ടം നിയമിച്ചു.
Malayalam Bible POC-ML 2013
സാബത്തുകള്‍, അമാവാസികള്‍, നിശ്‌ചിത തിരുനാളുകള്‍, വിശുദ്‌ധ വസ്‌തുക്കള്‍, ഇസ്രായേലിനുവേണ്ടിയുള്ള പാപപരിഹാരബലികള്‍ എന്നിവയ്‌ക്കും ദേവാലയശുശ്രൂഷകള്‍ക്കുംവേണ്ടി പ്രതിവര്‍ഷം മൂന്നിലൊന്നു ഷെക്കല്‍ നല്‍കാമെന്നു ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.