Nehemiah 10:37 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങളുടെ പുതുമാവ്, വൃക്ഷങ്ങളുടെ ആദ്യഫലങ്ങള്‍, പുതുവീഞ്ഞ്, ആദ്യം എടുത്ത എണ്ണ എന്നിവ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ പുരോഹിതന്മാരുടെ അടുക്കലും നിലങ്ങളിലെ വിളകളുടെ ദശാംശം ലേവ്യരുടെ അടുക്കലും എത്തിച്ചുകൊള്ളാം. ഞങ്ങളുടെ ഗ്രാമങ്ങളിലെ കര്‍ഷകരില്‍നിന്നു ദശാംശം സ്വീകരിക്കുന്നതു ലേവ്യരാണല്ലോ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളുടെ തരിമാവിന്റെയും ഉദർച്ചാർപ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.
Malayalam 1992 MBSI
എന്നാല്‍ ലേവ്യര്‍ ദശാംശം വാങ്ങുമ്പോള്‍ അഹരോന്യനായോരു പുരോഹിതന്‍ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യര്‍ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളില്‍ കൊണ്ടുചെല്ലേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളുടെ തരിമാവ്, ഉദർച്ചാർപ്പണങ്ങൾ, സകലവിധവൃക്ഷങ്ങളുടെ ഫലങ്ങൾ, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും, ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനത്രേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിൽ നിന്നും ദശാംശം ശേഖരിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളുടെ തരിമാവിന്‍റെയും ഉദര്‍ച്ചാര്‍പ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനും തന്നെ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നത്.
Malayalam Bible POC-ML 2013
പുതുധാന്യംകൊണ്ടുള്ള അപ്പവും വൃക്‌ഷഫലങ്ങള്‍, വീഞ്ഞ്, എണ്ണ എന്നിവയുടെ ഓഹരികളും ദേവാലയത്തില്‍ പുരോഹിതന്‍മാരുടെ മുറികളില്‍ എത്തിച്ചുകൊള്ളാമെന്നും, കാര്‍ഷികവിളകളുടെ ദശാംശം, ഉള്‍നാടന്‍ പട്ടണങ്ങളില്‍ അവ ശേഖരിക്കുന്ന ലേവ്യരുടെ അടുത്ത് ഏല്‍പിച്ചുകൊള്ളാമെന്നും ഞങ്ങള്‍ പ്രതിജ്‌ഞ ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ.