Nehemiah 10:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹരോന്‍റെ വംശജനായ ഒരു പുരോഹിതന്‍ അവരുടെ കൂടെ ഉണ്ടായിരിക്കണം. ദശാംശത്തിന്‍റെ ദശാംശം ലേവ്യര്‍ ദൈവത്തിന്‍റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളില്‍ കൊണ്ടുചെല്ലണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
Malayalam 1992 MBSI
വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതില്‍ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേല്‍മക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദര്‍ച്ചാര്‍പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങള്‍ കൈവിടുകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ലേവ്യർ ദശാംശം വാങ്ങുമ്പോൾ അഹരോന്യനായോരു പുരോഹിതൻ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ലേവ്യര്‍ ദശാംശം വാങ്ങുമ്പോള്‍ അഹരോന്യനായൊരു പുരോഹിതന്‍ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യര്‍ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിൽ കൊണ്ടുചെല്ലേണം.
Malayalam Bible POC-ML 2013
ലേവ്യര്‍ ദശാംശം സ്വീകരിക്കുമ്പോള്‍ അഹറോന്‍െറ പുത്രനായ പുരോഹിതന്‍ അവരോടൊത്ത് ഉണ്ടായിരിക്കണം. ലേവ്യര്‍ ദശാംശത്തിന്‍െറ ദശാംശം ദേവാലയത്തിലെ കലവറയിലേക്കു കൊണ്ടുവരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദശാംശം വാങ്ങുന്ന സമയത്ത്, അഹരോന്യനായ ഒരു പുരോഹിതൻ ലേവ്യരോടൊപ്പം ഉണ്ടായിരിക്കണം; ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിലേക്കു കൊണ്ടുവരണം.