Nehemiah 11:1 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനനേതാക്കള്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷിച്ച ജനത്തില്‍ പത്തുപേര്‍ക്ക് ഒരാള്‍ വീതം വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കാനും ഒമ്പതുപേര്‍ മറ്റു പട്ടണങ്ങളില്‍ പാര്‍ക്കാനും ഇടയാകത്തക്കവിധം നറുക്കിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷംജനം പത്തുപേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാർപ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
Malayalam 1992 MBSI
ജനത്തിന്റെ പ്രഭുക്കന്മാര്‍ യെരൂശലേമില്‍ പാര്‍ത്തു; ശേഷംജനം പത്തുപേരില്‍ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമില്‍ പാര്‍ക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളില്‍ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷം ജനം പത്തുപേരിൽ ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന് കൊണ്ടുവരുവാനും ഒമ്പത് പേരെ മറ്റ് പട്ടണങ്ങളിൽ പാർപ്പിപ്പാനുമായി ചീട്ടിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനത്തിന്‍റെ പ്രഭുക്കന്മാര്‍ യെരൂശലേമിൽ പാര്‍ത്തു; ശേഷം ജനം പത്തു പേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാര്‍ക്കേണ്ടതിനു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.
Malayalam Bible POC-ML 2013
ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്‌ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീത വും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു.