Nehemiah 11:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ചാര്‍ച്ചക്കാരായ നൂറ്റിയിരുപത്തെട്ടു പേര്‍ വീരപരാക്രമികളായിരുന്നു. ഹഗെദോലീമിന്‍റെ പുത്രന്‍ സബ്ദീയേല്‍ ആയിരുന്നു അവരുടെ നേതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു.
Malayalam 1992 MBSI
അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേല്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ സഹോദരന്മാരായ നൂറ്റി ഇരുപത്തി എട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ സഹോദരന്മാരായ നൂറ്റിഇരുപത്തിയെട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേൽ ആയിരുന്നു.
Malayalam Bible POC-ML 2013
അവരുടെ ശൂരപരാക്രമികളായ ചാര്‍ച്ചക്കാര്‍ നൂറ്റിയിരുപത്തിയെട്ടുപേര്‍; അവരുടെ നേതാവ് ഹഗെദോലിന്‍െറ പുത്രന്‍ സബ്‌ദിയേലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ. ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു